പരിസ്ഥിതി ദിനാഘോഷം
പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കൊടുങ്ങല്ലൂർ – എൻഎസ്എസ് യൂണിറ്റ് പരിസ്ഥിതി ദിനം ആഘോഷിച്ചു
പരിസ്ഥിതി സംരക്ഷണത്തിനുള്ള സാമൂഹിക ഉത്തരവാദിത്തം വിളിച്ചുയർത്തിയാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.പരിപാടിയുടെ ഉദ്ഘാടനം എറിയാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.പി. രാജൻ നിർവഹിച്ചു.പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയും യുവതലമുറയുടെ പങ്ക് അതിലുണ്ടാകേണ്ടതിന്റെ ഗൗരവവും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിന്റെ ഭാഗമായി ചേരമാൻപ്പറമ്പ്, കോളേജ് ക്യാമ്പസ് എന്നിവിടങ്ങളിലായി വൃക്ഷത്തൈ നടീൽ സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നിരവധി തൈകൾ നട്ട് പ്രകൃതിയോടുള്ള ചുമതല പുലർത്തുന്നതിൽ സജീവ പങ്കാളികളായി."ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും" എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാലയുടെ മുൻ ലൈബ്രേറിയനായ ശ്രീ കെ.പി. സത്യൻ നടത്തിയ സെമിനാർ ശ്രദ്ധേയമായി.